August 12, 2022 Friday

ലഹരി മണക്കുന്ന പെരുമ്പാവൂർ, പെണ്ണും കഞ്ചാവും സുലഭം, ഞെട്ടിക്കുന്ന വീഡിയോ

Janayugom Webdesk
പെരുമ്പാവൂർ
January 14, 2020 11:37 am

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂർ. കേരളത്തിൽ ഏറ്റവും കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലം കൂടിയാണിത്. അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ ഇതിനോടകം ഇവിടെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉൾപെട്ടവരാകട്ടെ ലഹരി വസ്തുക്കൾക്ക് അടിമകളുമാണ്.

ഇവിടെ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യങ്ങളിൽ ഇപ്പോൾ ചർച്ചയാകുകയാണ്. സോഷ്യൽ മീഡിയ വഴി ശ്രദ്ധേയനായ സൂരജ് പലകാരന്റേതാണ് വിഡിയോ. പ്രദേശത്ത് വ്യാപകമായി വിറ്റഴിക്കപെടുന്ന ലഹരി വസ്തുക്കളെ പറ്റിയാണ് വിഡിയോയിൽ പറയുന്നത്. നിർത്തലാക്കിയ ലഹരിവസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇത് വീഡിയോയിൽ വ്യക്തമാണ്. പ്രദേശത്തെ കുട്ടികൾ അടക്കം ഇതിനു അടിമകളാണെന്നും ഉത്തരവാദിത്തപെട്ടവരുടെ ഭാഗത്തു നിന്നുള്ള തണുപ്പൻ പ്രതികരണത്തെ പറ്റിയും വീഡിയോയിൽ പറയുന്നുണ്ട്.ലഹരി വസ്തുക്കൾക്കൊപ്പം പെൺവാണിഭവം ഇവിടെ നടക്കുന്നതായും വിഡിയോയിൽ പറയുന്നുണ്ട്.

 YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.