പത്തനംതിട്ട പെരുന്നാട് സിഐടിയു പ്രവർത്തകൻ ജിതിൻ കൊല്ലപ്പെട്ട കേസിൽ 5 പ്രതികൾ കൂടി പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കേസിലെ പ്രധാന പ്രതി ജിഷ്ണു ഉൾപ്പെടെയുള്ള അഞ്ച് പേരെയാണ് ഇന്ന് പിടികൂടിയത്. ഇവരെ റാന്നി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു.
നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നാട് കൊച്ചുപാലത്തിന് സമീപത്ത് വച്ചുണ്ടായ സംഘർഷത്തിനിടെ ജിതിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ പെരുന്നാട് പിഎച്ച്സിയിലും പിന്നീട് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെയെയല്ലാം പൊലീസ് പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.