August 18, 2022 Thursday

ക്ലാസ് മുറിയില്‍ കീടനാശിനി സ്പ്രേ ചെയ്തു: 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിൽ

Janayugom Webdesk
ഷാര്‍ജ
January 29, 2020 6:37 pm

ക്ലാസ് മുറിയില്‍ സ്പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. സംഭവത്തില്‍ ഷാര്‍ജ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുട്ടികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം എല്ലാവരെയും പിന്നീട് വിട്ടയച്ചു. സ്‌കൂളിലെ ക്ലാസുകള്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Eng­lish sum­ma­ry: Pes­ti­cide spray­ing in class­room: 18 stu­dents hospitalized

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.