കഴിഞ്ഞ ദിവസമാണ് യജമാനനോടൊപ്പം ടോമിയെന്ന വളര്‍ത്തുനായ മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മെഡിക്കൽ ആവശ്യത്തിനായി യാത്ര ചെയ്യുവാൻ പെർമിഷൻ എടുക്കുന്നതിനാണ് യജമാനന് ദൈവം മേഡ് സ്വദേശി വിജിയോടൊപ്പം ടോമി ജീപ്പിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കർക്കശക്കാരനായ ടോമി ജീപ്പിൽ നിന്ന് ഇറങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥർ ഒന്ന് ഞെട്ടി. എന്നാല്‍ ആരുമായും അത്ര അടുപ്പമില്ലാത്ത ടോമിയെ പൊലീസ് ഉദ്യോഗസ്ഥനായ കൊന്നത്തടി സ്വദേശി ഹരിലാൽ രാഘവൻ ഒറ്റ നോട്ടത്തിൽ തന്നെ തന്റെ ചങ്ങാതിയാക്കി. ഹരിലാൽ റോഡ് വീലർ ഇനത്തിൽ പെട്ട രണ്ട് നായ്കളെ വളർത്തുന്നുണ്ട്. മൃഗസ്നേഹിയായ ഹരിലാൽ ടോമിയെ ഒന്ന് തലോടിയതോടെ പിന്നെ രണ്ടു പേരും കൂട്ടായി. ഇരുവരും ചേർന്ന് പല പല പോസിൽ ഫോട്ടോ ഷൂട്ടും നടത്തി. പൊലീസ് ഉദ്യോഗസ്ഥനായ മാത്യൂസ് ഇവരുടെ ചിത്രങ്ങൾ ഫോണില്‍ പകർത്തി.
യജമാനൻ പെർമിഷൻ എടുത്തു തിരിച്ചു വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങുവാൻ ടോമിക്ക് അത്ര മനസുണ്ടായിരുന്നില്ല. മനസില്ല മനസോടെയാണ് ടോമി ജീപ്പിൽ കയറി യാത്രയായത്. കോബെ ക്രോസ്സ് ഇനത്തിൽ പെട്ടതാണ് ടോമി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.