21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
October 30, 2024
October 20, 2024
October 18, 2024
October 16, 2024

കൊച്ചിയിലെ പെറ്റ് ഷോപ്പില്‍നിന്ന് 15,000 രൂപയുടെ നായയെ മോഷ്ടിച്ച് യുവതിയും യുവാവും; കടത്തിയത് ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച്

Janayugom Webdesk
കൊച്ചി
January 30, 2023 12:14 pm

എറണാകുളം നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച് യുവാവും യുവതിയും. ശനിയാഴ്ച വൈകിട്ടോടെയാണ് യുവതിയും യുവാവും മോഷ്ണം നടത്തിയത്. ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധമാറിയ വേളയിലാണ് നായക്കുട്ടിയെ തട്ടിയെടുത്തത്. യുവതിയാണ് 15,000 രൂപയുടെ നായക്കുട്ടിയെ കൂട്ടില്‍നിന്നും പുറത്തെടുത്ത് യുവാവിന് നല്‍കിയത്. തുടര്‍ന്ന് ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

നായക്കുട്ടിയെ കാണാതായതോടെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കടയിലെത്തിയ യുവതിയും യുവാവുമാണ് നായക്കുട്ടിയെ മോഷ്ടിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ കൊച്ചി പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, നഗരത്തിലെ മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും നായക്കുള്ള തീറ്റ മോഷ്ടിച്ചതായും വിവരമുണ്ട്.

Eng­lish Sum­ma­ry: pet dog was stolen from a pet shop by a cou­ple hid­ing in hel­met in kochi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.