പുലിമുരുന്‍ മാനറിസം വിട്ട്മാറാതെ പീറ്റര്‍ ഹെയിന്‍: വീഡിയോ കാണാം

Web Desk
Posted on October 02, 2019, 7:52 pm

മലയാള സിനിമയില്‍ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ കയറിയ ചിത്രമായിരുന്നു പുലിമുരുഗന്‍. ചിത്രത്തെപോലെ തന്നെ അതിലെ സംഘട്ടന രംഗങ്ങളും ശ്രദ്ദനേടി. പുലിമുരുഗനിലെ സംഘട്ടന രംഗത്തിനിടയില്‍ മോഹന്‍ലാല്‍ കൈ പുറകിലേക്ക് വെച്ച് തറയില്‍ മുട്ടുകുത്തി നില്‍ക്കുന്ന രംഗം ഏറെ വൈറലായിമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ കൊറിയോ ഗ്രാഫറെ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയതും.

പുലിമുരുഗന് ശേഷമെത്തിയ വൈശാഖ് ചിത്രം മധുരരാജയിലും പീറ്റര്‍ ഹെയിന്‍ തന്നെയായിരുന്നു ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഈ ചിത്രത്തിലും മികച്ചരീതിയിലായിരുന്നു സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരുന്നത്. പുറത്തിറങ്ങാനൊരുങ്ങുന്ന പുതുയ ദിലീപ് ചിത്രം ജാക് ഡാനിയലിന്റെ ആക്ഷന്‍ കൊറിയോഗ്രാഫിയും പീറ്റര്‍ ഹെയിന്‍ തന്നെയാണ്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക ചിത്രം പ്രാധാന്യം നല്‍കുന്നുവെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

പക്ഷേ വര്‍ഷങ്ങളും സിനിമകളും കടന്ന് പോയെങ്കിലും പീറ്റര്‍ ഹെയിന്‍ തന്റെ വൈറല്‍ രംഗത്തെ മാറ്റാന്‍ മാത്രം തയ്യാറായിട്ടില്ലായെന്ന് മാത്രം. പുലിമുരുഗനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആ സീന്‍ മധുരരാജയില്‍ എത്തിയിട്ടുണ്ട്. അത് ഒരുപക്ഷേ സംവിധായകനും ആക്ഷന്‍ കൊറിയോഗ്രാഫറും ഒരാളായതിനാല്‍ യാഥൃശ്ചികമായിസംഭവിച്ചതാണെന്ന് വിശ്വസിക്കാം. പക്ഷേ അതേ സീന്‍ ജാക് ഡാനിയലില്‍ ദിലീപ് അവതരിപ്പിക്കമ്പോഴോ..? അതും യാഥൃശ്ചികമാകാം. കാരണം അതിനു പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്ന കൈകളിലൊന്ന് പീറ്റര്‍ ഹെയിന്റേതായത് കൊണ്ട്. എന്തായാലും ആക്ഷന്‍ നിറഞ്ഞ ജാക് ഡാനിയല്‍ ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം.