വനിതയുടെ വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ പരാതിയുമായി ആദ്യ ഭാര്യ

Web Desk
Posted on June 29, 2020, 11:17 am

കഴിഞ്ഞ ദിവസം വിവാഹിതയായ നടിയും ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാറിന്റെ ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ രംഗത്ത്. പീറ്ററുമായി അകന്നു കഴിയുകയായിരുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ആണ് ചെന്നൈ വടപളനി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പീറ്റര്‍ പോളുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും ബന്ധത്തിലെ ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ ഏഴു വര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണെന്നുമാണ് എലിസബത്ത് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

വനിതയുടെ മൂന്നാം വിവാഹമാണ് ഫിലിം എഡിറ്റര്‍ കൂടിയായിരുന്ന പീറ്ററുമായി കഴിഞ്ഞ ദിവസം നടന്നത്. വനിതയുടെ ചെന്നൈയിലുള്ള വീട്ടില്‍ വച്ച് ക്രിസ്തീയ രീതി പ്രകാരമായിരുന്നു ജൂണ്‍ 27ന് പീറ്ററുമായി വിവാഹം നടന്നത്. 1995 ല്‍ അഭിനയരംഗത്തെത്തിയ നടിയാണ് വനിത. മലയാളം തമിഴ് തെലുഗു ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ വനിത സീരിയലുകളിലും താരമായിരുന്നു. ഇതിനുപിന്നാലെ മിക്ക ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Eng­lish sum­ma­ry; peter pauls first wife com­plaint against his new mar­riage

You may also like this video;