കേരളാ ബാങ്കിനെതിരായ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന് ബെഞ്ചിന് വിട്ടു. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിനാണ് ഹര്‍ജി കൈമാറിയത്. ഹര്‍ജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം.
ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും മൂന്ന് റീജനല്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണു ബാങ്കിന് ആര്‍ബിഐ ലൈസന്‍സ് ലഭിച്ചതെന്നും ലൈസന്‍സില്ലാത്ത ശാഖകള്‍ പൂട്ടുവാന്‍ ആര്‍ബിഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ENGLISH SUMMARY: petition against Kerala Bank was referred to the Single Bench Division Bench of the High Court
You may also like this video