ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപജീവനം അനിശ്ചിതത്വത്തിലായ ദ്വീപ് ജനതയ്ക്ക് ഭക്ഷ്യകിറ്റ് നൽകാൻ അഡ്മിനിസ്ട്രേറ്ററോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം അഡ്വ കെ കെ നാസിഫാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനവും തുടർന്ന് പ്രഖ്യാപിക്കപ്പെട്ട അടച്ചിലിലും ദ്വീപ് ജനതയുടെ 80 ശതമാനത്തിന്റെയും ഉപജീവനം അനിശ്ചിതത്വത്തിലാക്കിയെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, ലക്ഷദ്വീപിലെ സമ്പൂർണലോക്ക്ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. ഇതനുസരിച്ച് നിയന്ത്രണങ്ങൾ ജൂൺ 14 വരെ തുടരും. കൊവിഡ്-19 കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടിയത്. അവശ്യസാധനങ്ങൾക്ക് ലഭ്യമാവുന്ന കടകൾ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കാം.
നിലവിൽ 1005 ആക്ടിവ് കൊവിഡ്-19 രോഗികളാണ് ദ്വീപിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കവരത്തിയിൽ ആണ്(484). അഗതി(16), അമിനി (51), കട്മത്(14), കിൽടൻ(21), ചെത്ലത്(14), ആന്തോത്ത് (188), മിനികോയ് (123), ബിത്ര (70) എന്നിങ്ങനെയാണ് ബുധനാഴ്ച കൊവിഡ്-19 രോഗികളുടെ എണ്ണം.
മറ്റ് ദ്വീപുകളെ താരതമ്യപ്പെടുത്തുമ്പോൾ കവരത്തി, കൽപേനി, ആന്ത്രോത്ത്, അമിനി, മിനികോയ്, ബിത്ര ദ്വീപുകളിലാണ് താരതമ്യേന കൊവിഡ്-19 രോഗികൾ കൂടുതലുള്ളത്.
English summary; petition-filed-in-lakshadweep-high-court-seeking-distribution-of-food-kits
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.