കോവിഡ് 19 പ്രതിരോധിക്കാൻ സ്റ്റേ അറ്റ് ഹോം ഉത്തരവുകൾ പുറത്തിറങ്ങിയതോടെ നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങളും ഐടി കേന്ദ്രങ്ങളും അടച്ചു പൂട്ടി. തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ എച്ച് വൺ ബി വീസ കാലാവധി വൈറ്റ് ഹൗസ് ഇടപ്പെട്ടു അടിയന്തരമായി നീട്ടണമെന്നാവശ്യപ്പെട്ട് ഹയർ ഐടി പീപ്പിൾ എന്ന ഗ്രൂപ്പ് പെറ്റീഷൻ തയ്യാറാക്കുന്നു.
ലേ ഓഫ് കാലഘട്ടത്തിൽ കാലാവധി പൂർത്തിയാക്കുന്ന എച്ച് 1 ബി വീസ ഹോൾഡേഴ്സിനും 180 ദിവസത്തേക്കൂകൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടു തയാറാക്കുന്ന പെറ്റീഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗ്രൂപ്പ് വക്താവ് അറിയിച്ചു. സാധാരണ ലേ ഓഫ് ആകുന്നവരുടെ കാലാവധി 60 ദിവസത്തേക്കാണ് നീട്ടികൊടുത്തിരുന്നത്. അതിനുശേഷം അവരവരുടെ നാട്ടിലേക്ക് മടങ്ങണമെന്നാണു നിലവിലുള്ള നിയമം.
കോവിഡ് 19 അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എച്ച് വൺ ബി വിസക്കാർക്കും അതു ബാധകമാകും. ഇതോടൊപ്പം എച്ച് 1 ബി വീസക്കാർ തൊഴിൽരഹിത വേതനത്തിനും അർഹരല്ല എന്ന് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.