കോവിഡ് 19 വൈറസ് മൂലം ഇന്ത്യ ഗവൺമെന്റ് സ്വീകരിച്ച ട്രാവൻ ബാൻ അമേരിക്കയിൽ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യാ ഗവൺമെന്റിനു ശക്തമായ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സുപ്രിം കോടതിയിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു.
കോവിഡ് എന്ന മഹാമാരി അമേരിക്കയിൽ വ്യാപകമാകുന്നതിനാൽ സുരക്ഷിതമായി ഇന്ത്യൻ പൗരന്മാരെ ഉടൻ ഒഴിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിഭ മക്കിജ (Vibha Makhija) എന്ന അഭിഭാഷകയാണു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ രാജ്യക്കാരും അവരുടെ പൗരന്മാരെ കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടും ഇന്ത്യാ ഗവൺമെന്റ് മാത്രം അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് പൗരന്മാരോടുള്ള വെല്ലുവിളിയാണെന്ന് വിഭ പറയുന്നു.
ഇന്റർ നാഷണൽ, ഡൊമസ്റ്റിക് വിമാന സർവീസുകൾ, ഇന്ത്യ ഗവൺമെന്റ് ബാൻ ചെയ്തിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇവർ ചൂണ്ടികാണിച്ചിട്ടുണ്ട്. മാർച്ച് 11 മുതൽ ഏർപ്പെടുത്തിയ ട്രാവൽ ബാൻ ഒസിഐ കാർഡുള്ള ഇന്ത്യൻ അമേരിക്കൻസ് എന്നതു തിരുത്തി ഇന്ത്യൻ നാഷണൽസ് എന്നാക്കി പിന്നീട് ഇന്ത്യ ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ വീസ നീട്ടി കൊടുക്കുന്നതിനു കോൺസുലേറ്റും വാഷിങ്ടൻ ഇന്ത്യൻ എംബസിയും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Petition in Supreme Court to evacuate Indian citizens stranded in U S
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.