20 April 2024, Saturday

Related news

February 10, 2024
January 15, 2024
November 18, 2023
January 6, 2023
December 17, 2022
November 16, 2022
September 13, 2022
September 2, 2022
September 1, 2022
August 26, 2022

വാക്‌സിന്‍ എടുക്കില്ല, ആര്‍ടി പിസിആര്‍ പറ്റില്ല; ഹൈക്കോടതിയില്‍ ഹര്‍ജി

Janayugom Webdesk
കൊച്ചി
September 2, 2021 4:31 pm

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതിന് എതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. മസ്‌ക്കറ്റ് ഹോട്ടലിലെ ജീവനക്കാരനായ വി ലാലുവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ തയാറല്ലാത്തയാളാണ് താനെന്നും ലാലു അറിയിച്ചു.

കടകളിലും ഓഫിസുകളിലും പ്രവേശിക്കാന്‍ 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. വാക്‌സിന്‍ എടുത്താലും മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ മുന്‍കരുതല്‍ വേണമെന്നിരിക്കെ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നാണ് ലാലുവിന്റെ തീരുമാനം. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്. വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമായും പറയുന്നില്ലെന്നും ലാലു ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍ ജീവനക്കാരനായ തനിക്ക് ജോലിക്കു പോവാന്‍ ഇതിനകം നാലു തവണ ആര്‍ടി പിസിആര്‍ എടുക്കേണ്ടി വന്നുവെന്ന് ലാലു പറയുന്നു. അതേസമയം ഹോട്ടല്‍ ജീവനക്കാരന്‍ ആയതിനാല്‍ വാക്‌സിന്‍ എടുക്കുകയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയോ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവു നല്‍കാനാവില്ലെന്നാണ് കെടിഡിസിയുടെ നിലപാട്. ഹോട്ടല്‍ ബയോ ബബിള്‍ മേഖലയാണെന്നും കെടിഡിസി ചൂണ്ടിക്കാട്ടുന്നു.ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
eng­lish summary;Petition in the High Court about the Vac­cine and RT PCR
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.