Web Desk

കൊച്ചി

July 17, 2021, 10:01 pm

മേൽശാന്തി നിയമനം ചോദ്യം ചെയ്ത് ഹർജി

Janayugom Online

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്തതിന് എതിരെ ഹൈക്കോടതിയിൽ ഹർജി. കോട്ടയം സ്വദേശിയായ സി വി വിഷ്ണുനാരായണനാണ് ഹർജിയുമായി ഹൈ ക്കോടതിയെ സമീപിച്ചത്.

മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിൽ ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായ നടപടി സ്റ്റേ ചെയ്യണം. മേൽശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹർജിയിൽ പറയുന്നു.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നല്‍കിയ പരസ്യത്തിൽ മലയാള ബ്രാഹ്മണ വിഭാഗത്തിൽനിന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നു വ്യക്തമാക്കിയിരുന്നു.

സമുദായം നോക്കാതെ യോഗ്യരായവരിൽനിന്ന് മേൽശാന്തിയെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മലയാള ബ്രാഹ്മണൻ എന്നത് ഒഴികെ, വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും വിഷ്ണുനാരായണൻ ഹർജിയിൽ പറയുന്നു.

Eng­lish Sum­ma­ry: Peti­tion ques­tion­ing the appoint­ment of Sabari­mala main priest

You may like this video also