October 1, 2023 Sunday

Related news

September 30, 2023
September 29, 2023
September 25, 2023
September 15, 2023
September 4, 2023
September 4, 2023
September 3, 2023
August 31, 2023
August 31, 2023
August 28, 2023

ഐഎസ്ആര്‍ഒ ചാരക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സിബിഐ വീണ്ടും സമയം തേടി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 4:02 pm

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍ബി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതിയില്‍ നിന്ന് സിബിഐ നാലാം തവണയും സമയം തേടി. അന്വേഷണ ഏജന്‍സിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു.

കേസിലെ പ്രതികളായ ആര്‍ ബി ശ്രീകുമാര്‍, എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാദത്ത്, പിഎസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.

സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി ഇതുവരെ ഏഴ് തവണ മാറ്റിവച്ചതായി പി എസ് ജയപ്രകാശിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാളീശ്വരം രാജ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ നാല് തവണയാണ് ഇതിന് മുമ്പ് സമയം തേടിയതെന്ന് ആര്‍ ബി ശ്രീകുമാറിന് വേണ്ടി ഹാജരായ അഭിഭാഷക അപര്‍ണ്ണ ഭട്ട് ചൂണ്ടിക്കാട്ടി.

മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരു അവസരം കൂടി തരണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുക ആയിരുന്നു.

Eng­lish sum­ma­ry; Peti­tion seek­ing can­cel­la­tion of antic­i­pa­to­ry bail in ISRO spy case; The CBI again sought time to file a reply affidavit

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.