19 April 2024, Friday

Related news

March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 19, 2024
March 19, 2024
March 17, 2024
March 17, 2024
March 6, 2024
March 1, 2024

സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി

Janayugom Webdesk
കൊച്ചി
October 22, 2021 7:00 pm

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹോമിയോ മരുന്നുകള്‍ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമുണ്ടന്നും സുപ്രീംകോടതിയും ഹൈക്കോടതിയും ഇത് ശരിവെച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ ‍അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവില് ഇടപെടേണ്ടേന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി ഡോ.സിറിയക് അബി ഫിലിപ് സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

ഹര്‍ജിക്കാരന് നിവേദനം നല്കിയിട്ടില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സംഘടന നിവേദനം നല്കിയിട്ടുണ്ടന്ന വാദം കോടതി തള്ളി. ഹര്‍ജിക്കാരന് നിവേദനം നല്കുകയാണങ്കില് പരിഗണിക്കാനും നിര്‍ദേശിച്ചു. പ്രതിരോധ മരുന്നായ ആഴ്സനികം ആല്ബം ഫലപ്രദമാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ശാസ്ത്രീയ പഠനം നടത്തി സുരക്ഷിതമാണന്ന് ഉറപ്പാക്കാതെയുള്ള മരുന്ന് വിതരണം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ഹര്‍ജിയില് ബോധിപ്പിച്ചു.18 വയസില് താഴെയുള്ളവര്‍ക്ക് വാക്സിന് നല്കാത്ത സാഹചര്യത്തില് സ്ക്കൂളുകള്‍ തുറക്കുന്നത് കണക്കിലെടുത്താണ് ഹോമിയോ മരുന്ന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.‍
eng­lish summary;petition seek­ing not to give home­o­path­ic med­i­cine to school chil­dren was rejected
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.