20 April 2024, Saturday

വിവിപാറ്റ് ആദ്യം എണ്ണണമെന്ന് ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2022 8:03 am

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(VVPAT) വോട്ടുകള്‍‌ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.

ഉത്തര്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

രാകേഷ് കുമാറെന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ഇവിഎം മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് നിലവില്‍ വിവിപാറ്റ് എണ്ണുന്നതെന്ന് രാകേഷ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയെ അറിയിച്ചു.

എല്ലാ തെരഞ്ഞെടുപ്പ് ഏജന്റുമാരും പോയതിന് ശേഷമാണ് വിവിപാറ്റ് എണ്ണുന്നത്, ഇത് കൊണ്ട് പ്രയോജനമില്ല. ഏജന്റുമാര്‍, പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ മുതലായവർ ഉള്ളപ്പോള്‍ വെരിഫിക്കേഷന്‍ നടത്തുകയാണ് വേണ്ടതെന്നും മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് 2019ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

 

Eng­lish Sum­ma­ry: Peti­tion seeks Vivipat should be count­ed first

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.