വധശിക്ഷയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സ്വാതന്ത്ര്യ സമര സേനാനി സുപ്രീം കോടതിയിൽ ഹർജി നൽകി. 88 വയസ്സുകാരനായ എസ് പരമേശ്വരൻ നമ്പൂതിരിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിർഭയ ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങൾ മുന്നോട്ടുപോകുമ്പോഴാണ് ഹർജിയെന്നത് ശ്രദ്ധേയം.
വധശിക്ഷയ്ക്കു വിധിച്ച പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാനുള്ള ശിക്ഷ നൽകുന്ന സെക്ഷൻ 354 (5) നെ ചോദ്യം ചെയ്താണ് പരമേശ്വരൻ നമ്പൂതിരിയുടെ ഹർജി. ഇത്തരം ശിക്ഷാ രീതികൾ കൊളോണിയൽ പാരമ്പര്യത്തിലുള്ളതാണെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു. ഒരു പ്രതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചാൽ ശിക്ഷയുടെ കാലാവധി കഴിയും വരെ അയാൾ ജയിലിൽ കഴിയുന്നു. എന്നാൽ വധശിക്ഷ നടപ്പിലാക്കിയാൽ അയാൾ മരിച്ചു പോകുകയും ചെയ്യുന്നു.
1973 ലെ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ സെക്ഷൻ 354 (5) പ്രകാരം ഒരു കുറ്റവാളിയെ തൂക്കിക്കൊല്ലുന്നതിനു മുമ്പ് അയാൾ ഒരു നിശ്ചിത കാലയളവ് വരെ തടവ് അനുഭവിക്കേണ്ടി വരുന്നു. അതും ഒരു ശിക്ഷ തന്നെയാണ്. കൂടാതെ കുറ്റവാളിയെ തൂക്കിലേറ്റിക്കഴിഞ്ഞാൽ കുറച്ചു സമയം വരെ അയാളുടെ ശരീരം തൂക്കിനിർത്തുന്നത് മൃതദേഹത്തോടെുള്ള അനാദരവാണ്. ഇത് സെക്ഷൻ 354 (5) നിയമ പ്രകാരമുള്ള ശിക്ഷയേക്കാൾ അധികമാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ഒരാൾ പ്രതിയെ തൂക്കിക്കൊല്ലുമ്പോൾ അയാൾ ചെയ്യുന്നത് സർക്കാർ ജോലിയാണോ കൊലപാതകമാണോ എന്നും പരമേശ്വരൻ നമ്പൂതിരി ഹർജിയിൽ ചോദിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റൊരാളെ കൊല്ലാൻ സർക്കാർ ഒരാൾക്ക് അനുമതി നൽകുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
ENGLISH SUMMARY:Petition to Supreme Court challenging the validity of the death penalty
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.