September 29, 2022 Thursday

കൊച്ചിക്ക് മുതൽക്കൂട്ടാകാൻ പെട്രോ കെമിക്കൽ പാർക്ക്

Janayugom Webdesk
September 23, 2020 10:55 am

കൊച്ചിയുടെ വ്യാവസായിക വികസന ചരിത്രത്തിൽ ഭാവിയിൽ ഒരു നാഴികക്കല്ലായി മാറാവുന്ന പെട്രോ കെമിക്കൽ പാർക്ക് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്. 1300 കോടിയോളം കിഫ്ബി ധനസഹായത്തിൽ യാഥാർഥ്യമാക്കുന്ന ഈ പദ്ധതി പെട്രോകെമിക്കൽ വ്യവസായ മേഖലയിൽ കൊച്ചിയെ ഒരു റാണിയാക്കും. പെട്രോകെമിക്കൽ വ്യവസായങ്ങൾക്കായി കിൻഫ്ര സ്ഥാപിക്കുന്ന പാർക്കിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ടെണ്ടർ അടക്കമുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കിൻഫ്ര.

2019 ജൂലൈ 24 നാണ് ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള 481 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന് കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയത്.

ഇതേതുടർന്ന് പദ്ധതിയുടെ ഡെവലപ്പർമാരായ കിൻഫ്ര സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും അനുവദിച്ച് നൽകിയ 997 കോടി രൂപ നൽകി ഭൂമി ഏറ്റെടുക്കുകയായിരുന്നു. ബാക്കി നടപടികൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഫാക്ടിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ നിന്ന് ബി പി സി എൽ വികസന പദ്ധതികൾക്കായി 170 ഏക്കർ ഭൂമിയാണ് കൈമാറിയത്. ഇതുവഴി ലഭിച്ച 481 കോടി രൂപയും കിഫ്ബിയിലേക്ക് കിൻഫ്ര തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.