Web Desk

ന്യൂഡൽഹി

June 12, 2020, 8:55 am

ഇന്ധനവിലയിലെ കൊളള തുടരുന്നു:ആറാം ദിവസവും വില വർധിപ്പിച്ചു

Janayugom Online

രാജ്യത്ത് തുടർച്ചയായി ആറാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ പെട്രോളിന് 3.32 രൂപയും ഡീസലിന് 3.26 രൂപയും ആണ് കൂടിയത്.

അഞ്ച് രൂപ വരെ വർധന വരുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ കമ്പനികൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വിലവർധന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Eng­lish sum­ma­ry: Petrol an diesel prices Hiked.

You may also like this video: