പെട്രോൾ, ഡീസൽ വില എട്ടാം ദിവസവും കൂട്ടി

Web Desk

ന്യൂഡൽഹി

Posted on June 14, 2020, 8:34 am

രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വില തുടര്‍ച്ചയായി എട്ടാം ദിവസവും വർധിപ്പിച്ചു. പെട്രോളിന്റെ വിലയിൽ ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 75.78 രൂപയും ഡീസലിന് ലിറ്ററിന് 73.99 രൂപയുമായി വർധിച്ചു.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പെട്രോളിന്റെ വിലയിൽ ലിറ്ററിന്  4.51 രൂപയും ഡീസലിന്റെ വിലയിൽ 4.62 രൂപയുമാണ് വർധിച്ചത്. ഇപ്പോഴത്തെ സ്ഥിതിയിൽ പെട്രോളിന്റെ വില വരും ദിവസങ്ങളിലും ഗണ്യമായി വർധിക്കുമെന്നാണ് കമ്പോള വിദഗ്ധർ വിലയിരുത്തുന്നത്.

Eng­lish sum­ma­ry: Petrol and diesel prices hiked

You may also like this video: