അടിമാലിയില്‍ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികൽസയിലായിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞിക്കണ്ണന്‍ ‑23) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയഴ്ച അടിമാലി പൊറ്റാസ് പടിയില്‍ വച്ച് ഇരു സംഘങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെയാണ് സുധീഷിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. രാത്രി 10 ഓടെയോടെയാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്.
അടിമാലി കാംകോ ജംഗ്ഷനില്‍ ഉണ്ടായ സംഘട്ടനത്തിന് തുടര്‍ച്ചയായിരുന്നു ഈ സംഭവം. കേസില്‍ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
English summary;Petrol bomb attack; The young man who was undergoing treatment died
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.