ആരാധനാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ബിജെപി നേതാവും വിഎച്ച്‌പി പ്രവര്‍ത്തകനും അറസ്റ്റില്‍. മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ഗണപതി വേദംബാള്‍ നഗറിലെ ആരാധനാലയത്തിന് നേരെയാണ് ഇവർ പെട്രോൾ ബോംബ് എറിഞ്ഞത്.
കോയമ്പത്തൂർ രത്‌നപുരി സ്വദേശികളായ ബി.ജെ.പി പ്രാദേശിക നേതാവ് പാണ്ടി (41), വിഎച്ച്‌പി പ്രവര്‍ത്തകന്‍ അഖില്‍ (23) എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കും രണ്ട് മൊബൈല്‍ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.