Web Desk

ന്യൂഡല്‍ഹി

March 05, 2021, 10:38 am

ഇന്ധനവില ഇനിയും ഉയരും; റെക്കോര്‍ഡ് നിലവാരത്തിലേക്കെന്ന് സൂചന

Janayugom Online

രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്ന പ്രതിഭാസം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഒപെക്ക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകും. ഇതോടെ ഇന്ത്യയില്‍ ഇന്ധനവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരും.

നികുതി കുറക്കുകയാണ് ഇനി വില കുറക്കാന്‍ മറ്റൊരു പരിഹാര മാര്‍ഗം. കഴിഞ്ഞ ദിവസം ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികള്‍ കൂടി വഹിക്കുന്ന മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Eng­lish sum­ma­ry: Petrol price hike updates

You may also like this video: