Web Desk

ന്യൂഡൽഹി

January 18, 2021, 9:49 am

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

Janayugom Online

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഇന്ധവില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.

Eng­lish sum­ma­ry: petrol diesel price hiked again
You may also like this video: