Web Desk

ന്യൂഡല്‍ഹി

June 07, 2020, 6:12 pm

പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

Janayugom Online

ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. 60 പൈസ വീതമാണ് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വില കൂടിയത്. തുടർച്ചയായ 80 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനത്തിന്റെ വില കമ്പനികൾ വർധിപ്പിക്കുന്നത്. മാർച്ച് 16 നാണ് അവസാനമായി വില പരിഷ്കരിച്ചത്.

കോവിഡ് വ്യാപനത്തിന് പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ സെസ് അല്ലെങ്കിൽ വാറ്റ് വർധിച്ചപ്പോൾ മാത്രമാണ് വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയായും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതു റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

Eng­lish sum­ma­ry; petrol diesel price rate

you may also like this video;