പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ കുത്തനെ ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്. എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വദ്ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് 15 രൂപയും വര്‍ദ്ധിച്ചു.
തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഇത് ഡീസലിന് 31.83 രൂപയുമാകും. നരേന്ദ്ര മോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലേറുമ്പോള്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.
എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഇത് രണ്ടാം തവണയാണ് ഇന്ധന നികുതി വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും മൂന്നുരൂപയുടെ നികുതി വര്‍ധനവാണ് മാര്‍ച്ച് 16 ന് കൊണ്ടു വന്നത്.
English Summary: Petrol diesel price hike.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.