August 7, 2022 Sunday

Related news

August 6, 2022
July 1, 2022
June 17, 2022
June 9, 2022
June 1, 2022
May 21, 2022
May 21, 2022
April 19, 2022
March 26, 2022
March 25, 2022

അച്ഛാദിൻ : തുടർച്ചയായി നാലാം ദിവസവും ഇന്ധന വില കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2020 10:37 am

അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുത്തനെ ഇടിയുന്ന സാഹചര്യത്തിലും മോഡി സർക്കാർ ഇന്ധന വില തുടർച്ചയായി വർധിപ്പിക്കുകയാണ്. രാജ്യത്ത് തുടർച്ചയായി നാലാം  ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിപ്പിച്ചത് . കഴിഞ്ഞ നാല് ദിവസത്തിനിടയിൽ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയും ആണ് കൂടിയത്. ഇതോടെ ഡൽഹിയിൽ പെട്രോളിന്റെ വില 72.86 രൂപയും ഡീസലിന്റെ വില 71.04 രൂപയുമായി. വരും ദിവസങ്ങളിലും വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് രൂപ വരെ വർധന വരുത്താൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ കമ്പനികൾക്ക് നേരത്തെ അനുമതി നൽകിയിരുന്നു.

83 ദിവസത്തിന് ശേഷമാണ് കഴിഞ്ഞ നാല് ദിവസവും എണ്ണയുടെ വില വർധിപ്പിച്ചത്. മാർച്ച് 16നാണ് അവസാനമായി ഇന്ധനങ്ങളുടെ വില വർധിപ്പിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ തീരുവകൾ നേരത്തെ ഉയർത്തിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വിലവർധന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Eng­lish sum­ma­ry: Petrol and diesel price hike

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.