August 14, 2022 Sunday

Related news

August 6, 2022
July 1, 2022
June 17, 2022
June 9, 2022
June 1, 2022
May 21, 2022
May 21, 2022
April 19, 2022
March 26, 2022
March 25, 2022

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാൻ സാധ്യത

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2020 8:27 pm

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാൻ സാധ്യത. ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെയാണ് വർധനവുണ്ടാകുക. ദിനംപ്രതിയുള്ള വിലപുതുക്കൽ ലോക്ഡൗൺ പിൻവലിക്കുന്നതോടെ പുനരാംഭിക്കും. കഴിഞ്ഞ മാസത്തേക്കാൾ 50 ശതമാനം വർധനവാണ് അസംസ്കൃത എണ്ണവിലയിൽ ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബാരലിന് 30 രൂപയാണ് വില. വില വർധിക്കുന്നത് തുടർന്ന് കഴിഞ്ഞാൽ എണ്ണ കമ്പനികൾക്ക് വൻ ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ലോക്ഡൗൺ മൂലം വില്പന വൻ തോതിൽ കുറഞ്ഞതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു രൂപ വരെ നഷ്ട്ടമുണ്ടാകുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. പ്രതിദിനം ആഗോള വിപണിയിൽ ഇതേ രീതിയിൽ എണ്ണ വില തുടർന്നാൽ 40–50 പൈസ വരെ വര്‍ദ്ധിച്ചേക്കാൻ സാധ്യതയുണ്ട്.

Eng­lish sum­ma­ry; Petrol, diesel prices up by Rs 5 a liter

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.