Web Desk

ന്യൂഡല്‍ഹി

June 21, 2020, 9:07 am

തുടർച്ചയായി രാജ്യത്ത് 15ാം ദിവസവും ഇന്ധനവില കൂട്ടി

Janayugom Online

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി പതിനഞ്ചാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ വില വര്‍ധനവ് എട്ട് രൂപ കടന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പെട്രോളിന് എട്ട് രൂപയും ഡീസലിന് എട്ട് രൂപ 44 പൈസയും നിലവില്‍ നല്‍കേണ്ടതുണ്ട്.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. 82 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

Eng­lish sum­ma­ry; petrol diesel rate hike

You may also like this video;