Web Desk

ന്യൂഡല്‍ഹി

January 14, 2021, 1:49 pm

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

Janayugom Online

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് പെട്രോള്‍ 84.91, ഡീസല്‍ 79.03 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86 .73, ഡീസല്‍ 80. 73 എന്നിങ്ങനെയാണ് വില.

ENGLISH SUMMARY: petrol price increase 14-01-2021

YOU MAY ALSO LIKE THIS VIDEO