Web Desk

മുംബൈ:

November 20, 2020, 9:59 pm

ഇന്ധന വില വർധിപ്പിച്ചു

Janayugom Online

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്ന് കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്. സംസ്ഥാനത്ത് 81.77 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84 രൂപയും. ഒരുമാസത്തിലേറെ തുടര്‍ന്ന് ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കോവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും ഇന്ത്യയിൽ എണ്ണവില കുറച്ചില്ല.

മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസമായി എണ്ണവിതരണ കമ്പനികളുടെ ലാഭം വര്‍ധിച്ചിട്ടുണ്ട്. മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഇന്ധനത്തിന്റെ ആവശ്യകത ഉയരുന്നത് എണ്ണവിതരണ കമ്പനികളുടെ ലാഭം ഉയരാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ENGLISH SUMMARY: petrol price increas­es again

YOU MAY ALSO LIKE THIS VIDEO