ഓഗസ്റ്റില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത. ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധന ഇറക്കുമതി ചെലവ് കുറഞ്ഞാല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാത്തതാണ് ഇന്ത്യയിലെ വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ വില കുറയുമോ എന്നതാണ് ജനം ഉറ്റുനോക്കുന്നത്.
ഓഗസ്റ്റ് മുതലാണ് എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നില്ല. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടതെന്ന് വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഓഗസ്റ്റ് മുതല്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ അധിക ഉല്‍പാദനത്തിനാണ് തീരുമാനം. ഇത് ആഗോള സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് നിയന്ത്രണങ്ങളും ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ കാരണമായി. ഉത്‍പാദനം വര്‍ധിപ്പിപ്പിക്കാത്തതിനെ തുടര്‍ന്ന് വില വര്‍ധനവിനും കാരണമായിരുന്നു.
English summary: Petrol prices in India may decline
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.