Web Desk

ന്യൂഡല്‍ഹി

January 07, 2021, 10:52 pm

പെട്രോൾ വില റെക്കോഡ് ഭേദിച്ചു

Janayugom Online

ഇന്ധനവിലയിൽ രാജ്യത്ത് വീണ്ടും കുതിപ്പ്. ഡൽഹിയിൽ പെട്രോൾ വില സർവകാല റെക്കോഡ് ഭേദിച്ചു. വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 90 രൂപ കടന്നു.
ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയിരുന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് ഉയർന്നത്. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഇന്ധന വില വർധിച്ചു. വിവിധ നഗരങ്ങളിൽ പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്നലെ ഉയർന്നത്. ഇതോടെ രണ്ട് ദിവസംകൊണ്ട് പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി

Eng­lish Sum­ma­ry : Petrol price in record high

You may also like this video :