August 7, 2022 Sunday

Related news

June 11, 2022
June 9, 2022
April 21, 2022
March 16, 2022
September 18, 2021
July 1, 2021
May 5, 2021
March 4, 2021
February 11, 2021
October 24, 2020

പെട്രോള്‍ പമ്പുകളില്‍ വില്പന കുറയുന്നു: അടച്ചിടലിലേക്ക് നീങ്ങുമെന്ന് പമ്പ് ഉടമകള്‍

Janayugom Webdesk
കൊല്ലം
May 5, 2021 6:23 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പെട്രോള്‍ പമ്പുകളിൽ നിലവിലുണ്ടായിരുന്ന വില്‍പ്പനയുടെ തോത് രണ്ട് ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ പമ്പു അടച്ചിടുന്നതാണ് ലാഭകരമെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. എട്ടു മുതല്‍ ഇരുപത് ജീവനക്കാര്‍ വരെ നിലവില്‍ ഓരോ പമ്പിലുമുണ്ട്. നിലവിലുള്ള വിറ്റുവരവിലെ ലാഭം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.കറണ്ട് ചാര്‍ജും ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ പലിശയും ഇതിന് പുറമേ അവശ്യ സര്‍വീസ് എന്ന പേരില്‍ പമ്പു തുറക്കാന്‍ നിര്‍ബന്ധിതരായ ഡീലര്‍മാര്‍ ദിവസം കഴിയുന്തോറും വന്‍ ബാധ്യതയിലേക്ക് കൂപ്പുകുത്തുകയാണ്.

പമ്പു ഉടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി അവലോകന യോഗം നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ അവലോകന യോഗം ചേര്‍ന്ന് പമ്പ് ഉടമകളുടെ ആവലാതികള്‍ കേള്‍ക്കാത്ത കൊല്ലം എഡിഎം അടക്കമുള്ളവരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈതാനം വിജയന്‍ സെക്രട്ടറി സഫ അഷറഫ് എന്നിവര്‍ അറിയിച്ചു. അടിയന്തിരമായി ഇതിന് പരിഹാരമുണ്ടായില്ലങ്കില്‍ അനിശ്ചിതകാലത്തേക്ക് ജില്ലയിലെ പെട്രോള്‍ പമ്പ് കള്‍ അടച്ചിടാനും സീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

Eng­lish sum­ma­ry; petrol pumb close

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.