ജോലിക്ക് എത്തിയില്ല: ജീവനക്കാരനെ ചാട്ടകൊണ്ടടിച്ച് ഉടമ

Web Desk
Posted on July 06, 2018, 12:41 pm

ഹോ​ഷാം​ഗാ​ബാ​ദ്: മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷാം​ഗാ​ബാ​ദി​ല്‍ പമ്പ്  ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. ജോ​ലി​ക്ക് എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ്ദ​നം. പമ്പ്  ഉ​ട​മ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും ചേ​ര്‍​ന്ന് ജീവനക്കാരനെ തൂ​ണി​ല്‍ കെ​ട്ടി​യി​ട്ട് ചാ​ട്ട ഉ​പ​യോ​ഗി​ച്ച്‌ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നു ത​നി​ക്ക് ആ​റ് ദി​വ​സം ജോ​ലി​ക്ക് എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും തുട​ര്‍​ന്ന് ഉ​ട​മ ത​ന്നെ പമ്പിലേക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പ​രാ​തി​യി​ല്‍പമ്പ്  ഉ​ട​മ​യെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.