തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ നാല് ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കും. ഡിസംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മാണോദ്ഘാടനം നടത്തും. ആദ്യഘട്ടത്തില്‍ പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍, ചീമേനി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് പമ്പുകള്‍ സ്ഥാപിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജയില്‍ അന്തേവാസികളുടെ പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നത്. ഓരോ പമ്പിലും 15 വീതം ജയില്‍ അന്തേവാസികളെ നിയോഗിക്കും. നാലു പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഐഒസി 10 കോടി രൂപ ചെലവിടും.
30 വര്‍ഷത്തെ പാട്ടത്തിനാണ് ജയില്‍ വകുപ്പ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് മൂന്ന് രൂപ ഇരുപത്തിയാറ് പൈസയും, പെട്രോളിന് രണ്ട് രൂപ 19 പൈസയും എന്ന നിരക്കില്‍ ജയില്‍ വകുപ്പിന് കമ്മിഷനും ലഭിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ചില അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പെട്രോള്‍ പമ്പുകള്‍ ഉണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായാണ് ഒരു വകുപ്പിന് പെട്രോള്‍ പമ്പ് ലഭിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ചപ്പാത്തി കൗണ്ടറുകള്‍ കൂടി തുറക്കാനാണ് തീരുമാനം. ആന്ധ്രാപ്രദേശിന്റെ മാതൃക വിജയിച്ചതോടെയാണ് കേരളത്തിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.