പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച് പി സി എൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ നാളെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കും. എണ്ണക്കമ്പനികളുടെ കേരളാ സംസ്ഥാനതല കോർഡിനേറ്ററും ഇന്ത്യൻ ഓയിൽ കേരളയുടെ സംസ്ഥാന തലവനും ജനറൽ മാനേജറുമായ വി സി അശോകൻ ആണ് ഇക്കാര്യം അറിയിച്ചത്.
പെട്രോൾ പമ്പുകളിൽ നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ. ഒഴിവാക്കാനാവാത്ത അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പമ്പുകൾ തുറക്കുക. പതിവ് ഉപഭോഗം കർഫ്യു സമയത്ത് ഒഴിവാക്കേണ്ടതാണ്. എന്നിരുന്നാലും രാവിലെ 7 മണിക്ക് മുൻപും രാത്രി 9 മണിക്ക് ശേഷവും പമ്പുകൾ പതിവ് പോലെ പ്രവർത്തിക്കും.
English Summary: Petrol pumps will be open tomorrow.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.