ഇങ്ങനെ പോയാല്‍ രൂപയുടെ മൂല്യവും പെട്രോള്‍ വിലയും ഉടൻ നൂറിലെത്തും ചന്ദ്രബാബു നായിഡു

Web Desk
Posted on September 04, 2018, 4:48 pm

അമരാവതി: ഇങ്ങനെ പോയാല്‍ രൂപയുടെ മൂല്യവും പെട്രോള്‍ വിലയും നൂറിലെത്തുമെന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനുമായാണ് നായിഡു  രംഗത്തി റങ്ങിയത്.  അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാമെന്നും അദ്ദേഹം പരിഹസിച്ചു.

മോദി സര്‍ക്കാരിന്‍റെ തെറ്റായ സാന്പത്തിക നയങ്ങളാണ് ഇന്ധനവില വര്‍ധനവിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായത്. രാജ്യത്തിപ്പോള്‍ സാന്പത്തിക അച്ചടക്കം ഇല്ലെന്നും നായിഡു പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.