പെട്ടിമുടി ദുരന്തം; ഒരു മ‍ൃതദേഹം കൂടി കണ്ടെത്തി, മരണം 27

Web Desk

മൂന്നാര്‍

Posted on August 09, 2020, 9:16 am

രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 27 ആയി. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് വീണ്ടും ആരംഭിച്ചു. ഇനി കണ്ടെത്താനുളളത് 39 പേരെയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും.

കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി കെ രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. ഇതിനു പുറമേ ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ട്. 7 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. പ്രദേശത്ത് വൈദ്യുതി ഇതുവരെ പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

ENGLISH SUMMARY: PETTUMUDI LANDSLIDE; DEATH BECAME 27

YOU MAY ALSO LIKE THIS VIDEO