October 3, 2022 Monday

പിഎഫ്‌സിയുടെ നിഷ്‌ക്രിയ ആസ്തി 47,454 കോടി

Janayugom Webdesk
ന്യൂഡൽഹി:
May 7, 2020 9:22 pm

പൊതുമേഖലാ സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷന്റെ (പിഎഫ്|സി) നിഷ്‌ക്രിയ ആസ്തി ( എൻപിഎ) 47,454 കോടി രൂപയായി വർധിച്ചാതായി റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ഇക്കണോമിക്സ് ആന്റ് ഫിനാൻഷ്യൽ അനാലിസിസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് 2019 ഡിസംബറിൽ എൻപിഎ ഗണ്യമായി വർധിച്ച കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൽക്കരി കമ്പനികൾക്ക് കൂടുതലായി വായ്പകൾ അനവദിക്കുന്നതാണ് എൻപിഎ വർധിക്കാനുള്ള കാരണം.

പൊതുമേഖലാ സ്ഥാപനമായ റൂറൽ ഇലക്ട്രിക് കോർപ്പറേഷൻ ഏറ്റെടുത്തതോടെയാണ് രാജ്യത്തെ ഏറ്റവും പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പിഎഫ് സി വളർന്നത്. 2019 ഡിസംബറിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 100 ദശലക്ഷം ഡോളറാണ്. കൽക്കരി മേഖലയിലെ പദ്ധതികൾക്കായി 343,746 കോടി രൂപയാണ് പിഎഫ്‌സി വായ്പ നൽകിയിട്ടുള്ളത്. കമ്പനിയുടെ മൊത്തം വായ്പയുടെ 54 ശതമാനത്തോളമാണിത്. എന്നാൽ രാജ്യത്തെ താപവൈദ്യുത ഉൽപ്പാദന മേഖല രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ വായ്പകൾ മുടങ്ങിയതാണ് പിഎഫ്‌സിയെ പ്രതിസന്ധിയിലാക്കുന്നത്. എൻടിപിസിയുടെ മേജ പ്ലാന്റിന് 3700 കോടി രൂപ, റായ്ച്ചർ യെർമാറസ് പ്ലാന്റിന് 1700 കോടി രൂപയുമാണ് വായ്പ നൽകിയത്. ഈ വായ്പകളിലും തിരച്ചടവ് ഉണ്ടായിട്ടില്ല.

ENGLISH SUMMARY:PFC has a net worth of Rs 47,454 crore

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.