എസ്.എം.ഇ പാരാമെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk
Posted on June 06, 2019, 11:45 am

തിരുവനന്തപുരം: സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന വിവിധ പ്രൊഫഷണല്‍ പാരാമെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളായ മെഡിക്കല്‍ ഡോക്കുമെന്റേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ), ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എം.എസ്.സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മാസ്റ്റര്‍ ഓഫ് ഫിസിയോതൊറാപ്പി(എം.പി.റ്റി), മെഡിക്കല്‍ അനാട്ടമി, എം.ഫാം. (ഫാര്‍മക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ്), എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി എന്നീ കോഴ്‌സുകൡലക്ക് 2019 ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് സ്വീകരിക്കുന്ന അവസാന തീയതി 20.06.2019 വരെ ആണ്. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.sme.edu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി 2019 ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2598790, 2598356 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.