2018ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ഫിലിപ്പൈന്‍സ് സുന്ദരി കാട്രിയോണ ഗ്രേ

Web Desk
Posted on December 17, 2018, 11:18 am

ബാങ്കോക്ക്: ഫിലിപ്പീന്‍സിന്റെ കാട്രിയോണ ഗ്രേ മിസ്സ് യൂണിവേര്‍സ് 2018.
ഫിലിപ്പൈന്‍സിന് ലോകസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ വനിതയാണ് കാട്രിയോണ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള താമരിന്‍ ഗ്രീന്‍ ആദ്യ റണ്ണറപ്പ് സ്വന്തമാക്കി. വെനിസ്വെല സ്റ്റീഫാനി ഗുതിയേറസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
22 വയസുകാരിയായ നെഹല്‍ ചുടസമായാണ് ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത്.
അവസാന ഇരുപതില്‍ ഇടം നേടാനാവാതെ നോഹല്‍ പുറത്താവുകയായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 94 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ബാങ്കോക്കില്‍ വച്ച് നടന്ന മത്സരത്തില്‍ സെമിഫൈനലിലേക്കുള്ള പാതയില്‍ ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്തോനേഷ്യ, നേപ്പാള്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ഇടം നേടിയത്. മുംബൈ സ്വദേശിനിയായ നേഹല്‍ ഈ വര്‍ഷത്തെ മിസ് ദിവ മിസ് യൂണിവേഴ്‌സ് വിജയിയാണ്.