വിഷമിക്കേണ്ട ഫീനിക്‌സിനെപ്പോലെ നമുക്ക് പറക്കാം

Web Desk
Posted on August 24, 2018, 10:24 am

കൊല്ലം: ഓണത്തോട് അനുബന്ധിച്ച് നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സഹായവുമായി ഫീനിക്‌സ് സാംസ്‌കാരിക സമിതി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കൈതാങ്ങാകുയാണ് ഫീനിക്‌സ് കൂട്ടായ്മ. വിളക്കുപാറയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ഓണക്കിറ്റ് നല്‍കിയാണ് ഈ ചെറുപ്പക്കാര്‍ മാതൃകയായത്.

പൊതുവെ യുവാക്കള്‍ മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍  സമയം ചിലവഴിച്ച് മടിയന്മാരായി ഇരിക്കുന്നവരാണെന്ന പറച്ചില്‍ ഉണ്ട്. അത് തികച്ചും തെറ്റാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇതുപോലുള്ള യുവകൂട്ടായ്മകള്‍. അത്തരത്തില്‍ ഒരു കൂട്ടായ്മയാണ് ഫീനിക്‌സ് കൂട്ടായ്മ. കൊല്ലം വിളക്കുപാറ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സമിതിയില്‍ അമ്പതോളം യുവജനങ്ങള്‍ ഉണ്ട്.