25 April 2024, Thursday

ഫോണിലെ ആപ്പ് നോട്ടിഫിക്കേഷനുകള്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നുവെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2022 9:51 pm

മൊബൈല്‍ ഫോണുകളിലെ നോട്ടിഫിക്കേഷനുകള്‍ മനുഷ്യരില്‍ മാനസിക സമ്മര്‍ദ്ദത്തിനും ശ്രദ്ധക്കുറവിനും കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള ഏകദേശം രണ്ട് ബില്യൺ ആളുകൾ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നു. വികസിത രാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ ദിവസവും ഫോണുകളെ ആശ്രയിക്കുന്നവരാണ്. ഒരു ശരാശരി വ്യക്തി പ്രതിദിനം 85 തവണ അല്ലെങ്കിൽ ഏകദേശം 15 മിനിറ്റിൽ ഒരിക്കൽ അവരുടെ ഫോൺ പരിശോധിക്കുന്നു. മുമ്പ്, സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ കണക്കാക്കിയ അളവ് ഉറക്കം, വ്യക്തിബന്ധങ്ങൾ, ഡ്രൈവിംഗ് സുരക്ഷ, വ്യക്തിത്വം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ ആ ഉപയോഗം കുതിച്ചുയർന്നിരിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.

നോട്ടിഫിക്കേഷന്‍ ഫോണില്‍ വന്നാല്‍ അത് നോക്കിയില്ലെങ്കില്‍പ്പോലും ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. സയന്‍സ് അലെര്‍ട്ടില്‍ വന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

ഏകദേശം 15 മിനിറ്റിൽ ഒരു തവണയെങ്കിലും ഇത്തരം നോട്ടിഫിക്കേഷന്റെ വിവരങ്ങള്‍ അറിയുന്നതിനായി ഫോണിന്റെ ഉടമ സമയം കണ്ടെത്തുന്നു. ഇത്തരം നിരന്തരമായ പരിശോധനകള്‍ ശ്രദ്ധ തെറ്റിക്കുകയും മനസില്‍ സമ്മര്‍ദ്ദമുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം പരിശോധനകള്‍ക്കുശേഷം ചെയ്യുന്ന ജോലിയിലേക്ക് തിരികെയെത്താന്‍ വീണ്ടും സമയമെടുക്കുന്നു. ഇതും മനസിനെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Phone app noti­fi­ca­tions cause stress, study

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.