ഇന്റര്‍നെറ്റ് കോള്‍ തട്ടിപ്പ് നടത്തിവന്ന ചാലിശ്ശേരി സ്വദേശിയായ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റുചെയ്യുമ്പോൾ പുറത്തു വരുന്നത് ചൈനീസ് ഇടപെടല്‍. ചാലിശ്ശേരി മുക്കൂട്ട തച്ചിറയില്‍ ഹിലാല്‍ മുഹമ്മദ് കുട്ടി (ഹിളര്‍) (34)നെയാണ് മുംബൈ ക്രൈംബ്രാഞ്ച് ചങ്ങരംകുളത്തെ താമസസ്ഥലമായ എസ്.ബി.ഐ. ബ്രാഞ്ചിനുസമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് അറസ്റ്റുചെയ്തത്. സിഐ.ഡി. സച്ചിന് ഗവാസ് ചങ്ങരംകുളം എസ്ഐ. ടി.ഡി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹിളറെ പിടികൂടിയത്.
കരസേന രഹസ്യാന്വേഷണ വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും ചേർന്നുള്ള അന്വേഷണത്തിനൊടുവിൽ ചങ്ങരംകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചൈന സ്വദേശിനി അലിഷയാണു റാക്കറ്റ് നടത്തിയിരുന്നതെന്നും ഹിലാൽ ആണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
ഫാര്‍മസിസ്റ്റായിരുന്ന ഇയാള്‍ അഞ്ചുവര്‍ഷം യു.എ.ഇ. യിലാണ് ജോലിചെയ്തിരുന്നത്. ഇവിടത്തെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് മൂന്നുവര്‍ഷമായി ചങ്ങരംകുളത്ത് ഇന്റര്‍നെറ്റ് കോളിങ് തട്ടിപ്പ് നടത്തിവന്നിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മുംബൈയിലെ വിവിധ അംഗീകൃത മൊബൈല്കമ്ബനികള് ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. സര്‍ക്കാര്‍ ചാനലിലൂടെ പോകേണ്ട രാജ്യാന്തര ഫോണ്‍കോളുകള്‍ വഴിമാറ്റി പണം തട്ടിയിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
English summary: Phone tapping malayali arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.