20 April 2024, Saturday

യുപിഐ ഇടപാടുകള്‍ക്ക്​ പ്രൊസസിങ്​ ചാര്‍ജ്​ ചുമത്താനൊരുങ്ങി ഫോണ്‍പേ

Janayugom Webdesk
October 23, 2021 2:21 pm

യു.പി.ഐ ഉപയോഗിച്ചുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോണ്‍പേ. ഇടപാടുകള്‍ക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​ മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ്​ പ്രത്യേക ചാര്‍ജ്​ ചുമത്തുകയെന്നും ഫോണ്‍പേ അറിയിച്ചു.

യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക്​ പണം ചുമത്തുന്ന ആദ്യത്തെ കമ്ബനിയാണ്​ ഫോണ്‍പേ. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകള്‍ക്ക്​ പണം ചുമത്താന്‍ ആരംഭിച്ചിട്ടില്ല. ചെറിയ തുകയുടെ ഇടപാടുകള്‍ക്ക്​ ട്രാന്‍സാക്ഷന്‍ ചാര്‍ജ്​ ചുമത്തി​ല്ലെന്നും ഫോണ്‍പേ അറിയിച്ചു. 50 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക്​ ഒരു രൂപയും 100ന്​ മുകളിലുള്ളതിന്​ രണ്ട്​ രൂപയും ചാര്‍ജായി ഈടാക്കുമെന്നും ഫോണ്‍പേ വക്​താവ്​ പറഞ്ഞു.

165 കോടി യു.പി.ഐ ഇടപാടുകളാണ്​ ഫോണ്‍പേ സെപ്​റ്റംബറില്‍ നടത്തിയത്​. ആപുകളിലൂടെ നടത്തുന്ന ഇടപാടുകളില്‍ 40 ശതമാനവും ഫോണ്‍പേ ഉപയോഗിച്ചാണ്​ നടത്തുന്നത്​.
eng­lish summary;PhonePay is ready to charge pro­cess­ing charges for UPI transactions
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.