ഇത്തവണ വോട്ടർമാർക്ക് സ്ഥാനാർത്ഥിയെ മാറില്ല. സ്ഥാനാർത്ഥിയുടെ ചുവരെഴുത്തിനൊപ്പം തന്നെ ഫോട്ടോയും പതിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ രീതി പരീക്ഷിക്കുകയാണ് തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിലെ സിപിഐ പ്രധിനിധി കൂടിയായ കെ ഐ മുഹമ്മദ് അഫ്സൽ.
സിപിഐ ജില്ലാ കൗൺസിലംഗം,കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ മുഹമ്മദ് അഫ്സൽ രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ വോട്ടർമാർക്ക് ഏറെ സുപരിചിതനാണ്. നിയമസഭ ഡെപ്യൂട്ടി സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പായാൽ നാട്ടിലെ ചുവരുകളിലെല്ലാം വിവിധ നിറങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും, വാര്‍ഡും, മുന്നണിയും എല്ലാം കാണുവാന്‍ കഴിയുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഫ്ളക്സുകൾ എത്തിയതോടെ ചുവരെഴുത്ത് കലാകാരന്മാരുടെ നല്ലൊരു വരുമാന മാർഗമാണ് നിലച്ചത്. കോവിഡ് കാലമായതോടെ പ്രചാരണത്തിന് പുതുവഴികൾ തേടുന്നതിനിടെയാണ് സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും ചുവരുകളില്‍ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥിയുടെ പേരിനോടൊപ്പം വലുപ്പത്തില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപെട്ടതോടെ എല്ലാ വോട്ടർമാർക്കും സ്ഥാനാർത്ഥിയേതെന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് ഈ രീതി പരീക്ഷിച്ചത്. കൂടുതൽ സ്ഥാനാർത്ഥികളും ഫ്ലക്സുകളെ ആശ്രയിച്ച് തുടങ്ങിയതോടെ വരുമാന മാർഗം നിലച്ച ചുവരെഴുത്ത് കലാകാരന്മാർക്ക് ഉറച്ച പിന്തുണ നൽകുവാനാണ് ഈ രീതി പരീക്ഷിച്ചതെന്നാണ് മുഹമ്മദ് അഫ്സൽ പറയുന്നത്. ഫ്ളക്സുകളുടെ അതിപ്രസരം ഒഴിവാക്കുന്നതിനൊപ്പം ചുവരെഴുത്ത് രീതിയെ പ്രോൽസാഹിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് മുഹമ്മദ് അഫ്സലിന്റെ വിലയിരുത്തൽ. ഏതായാലും നോട്ടീസുകളിലെ ചെറിയ അക്ഷരവും ചെറിയ ചിത്രങ്ങളും കാണുവാന്‍ പ്രയാസപ്പെടുന്ന പ്രായമായ ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുവാന്‍ ചുവർ ചിത്രങ്ങൾ വളരെ ഉപകരിച്ചിട്ടുണ്ട്.
English summary:Photo with wall art
You may also like this video: