ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് കോവിഡ്

Web Desk

നെടുങ്കണ്ടം

Posted on September 16, 2020, 8:44 pm

ക്വറന്റൈന്‍ ലംഘിച്ച് വിവാഹ ചടങ്ങിന് പോയ ഫോട്ടോഗ്രാഫര്‍ക്ക് കോവിഡ് സ്ഥിതികരിച്ചതോടെ നെടുങ്കണ്ടം കോവിഡ് ആശങ്കയില്‍. വീട്ട് നീരീക്ഷണത്തില്‍ കഴിഞ്ഞ ഫോട്ടോഗ്രാഫര്‍ ക്വറന്റൈന്‍ ലംഘിച്ച് കല്യാണവര്‍ക്ക് എടുക്കുവാന്‍ പോയിരുന്നു. നെടുങ്കണ്ടം പഞ്ചായത്തില്‍ താമസക്കാരനായ ഇയാള്‍ മറ്റൊരു വിവാഹ ചടങ്ങിന് പോയതിനെ തുടര്‍ന്നാണ് കോവിഡ് ബാധിതനുമായി സമ്പര്‍ഗ്ഗത്തിലാവുന്നത്.

ഇതിനെ തുടര്‍ന്ന് വീട് നിരീക്ഷണത്തില്‍ കഴിയുവാനുള്ള നിര്‍ദ്ദേശം ഇയാള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ പിന്നാലെയാണ് ഇയാള്‍ വിവാഹത്തിന്റെ ഫോട്ടോഗ്രാഫ് ജോലിക്കായി പോയത്. കോവിഡ് സ്ഥിതികരിച്ചതോടെ കല്ല്യണസ്ഥലത്ത് എത്തിയ 50‑ല്‍ അധികം വരും ഇയാളുമായി സമ്പര്‍ഗ്ഗത്തിലായ മറ്റുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയിലായി. ഇയാളുടെ ഭാര്യ തോട്ടത്തില്‍ ജോലിയ്ത് വന്നിരുന്നു.തോട്ടത്തിലേയ്ക്ക് ജോലിയ്ക്കായി ഇവരോടൊപ്പം ജീപ്പില്‍ കൂടെ യാത്ര ചെയ്തവര്‍ അടക്കം 20‑ല്‍ അധികം ആളുകളും നിരിക്ഷണത്തിലാകും.

കഴിഞ്ഞ ഓണക്കാലം വരെ പച്ചക്കറി വ്യാപരം നടത്തിയ പാമ്പാടുംപാറ പഞ്ചായത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിതികരിച്ചു. ഇയാള്‍ക്ക് ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ ഉറവിടം അറിയാത്തതും ആരോഗ്യവകുപ്പ് അധികൃതരെ വെട്ടിലാക്കുന്നു. കൂടാതെ നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍, റെയ്ഞ്ച് ഓഫീസിലെ നാല് ജീവനക്കാര്‍, ഒരു ബാങ്ക് ജീവനക്കാരി, വണ്ടന്‍മേട് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ എന്നിവര്‍ക്കാണ് ഇവരോടൊപ്പം നെടുങ്കണ്ടം മേഖലയില്‍ കോവിഡ് സ്ഥിതികരിച്ച് മറ്റ് അംഗങ്ങള്‍. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിന് സമീപം നടന്ന് കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത സ്ത്രിയ്ക്ക് കോവിഡ് സ്ഥിതികരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍ക്ക് കോവിഡ് സ്ഥിതികരിച്ചത്.

ENGLISH SUMMARY:photographer who attend­ed the wed­ding in vio­la­tion of the quar­an­tine instruc­tions have covid
You may also like this video