ലോക് ഡൗണ്‍ കാലയളവില്‍ കട്ടപ്പനയിലെ ഒരു കുടുംബം വരച്ച് തീര്‍ത്തത് നൂറിലധികം ചിത്രങ്ങള്‍. കട്ടപ്പന സ്വദേശി പിള്ളോര്‍കാട്ട് വിട്ടില്‍ സാബു, ഭാര്യ സിന്ധു മക്കള്‍ അനന്തു,അനഘ എന്നിവര്‍ ലോക്ഡൗണ്‍ കാലയളവില്‍ വിരസത മാറ്റുവാന്‍ വരച്ചെടുത്തത് നിരവധി ചിത്രങ്ങള്‍. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ചിത്രകലയില്‍ വൈദഗ്ധ്യം ഉള്ളവരാണ്. സാബുവും ഭാര്യ സിന്ധുവും ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും മികവുറ്റ രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കും.
വാട്ടര്‍ കളര്‍, പൊന്‍സില്‍ ട്രോഡിംഗ്, ഓയില്‍ പൊയിന്റ് എന്നിങ്ങനെ എല്ലാ തരങ്ങളിലുള്ള ചിത്രങ്ങളും ഇവര്‍ വരക്കും. മാതാപിതാക്കളുടെ കഴിവുകള്‍ ലഭിച്ച മക്കള്‍ ഇരുവരും മറ്റ് രചന രീതികള്‍ കൂടാതെ ഡിജിറ്റല്‍ പെയിന്റിംഗ് ചെയ്യും. മക്കള്‍ ഇരുവരും സ്കൂള്‍ കോളേജ് സംസ്ഥാനതല ചിത്രരചന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുമുണ്ട്. അനന്തു ആര്‍എല്‍വി ഫൈനാട്‌സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. അനഘ കട്ടപ്പന ഓശ്ശാനം ഇംഗ്ലീഷ് മിഡിയം ഹൈസ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍തഥിനിയും. സാബു അപ്പോള്‍സറി ജോലി ചെയ്ത് വരുന്നു. ഭാര്യ സിന്ധു കുടുംബിനിയാണ്.
English Summary: Drawn more than 100 pictures by a family during qurantine.
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.