ന്യൂഡല്‍ഹി: അമ്പെയ്ത്ത് പരിശീലനത്തിനിടെ 12 വയസ്സുള്ള അമ്പെയ്ത്ത് താരം ശിവാംഗിനി ഗോഹൈനിന്റെ ചുമലില്‍ തുളച്ചുകയറിയ അമ്പിന്റെ കഷണം മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇരുമ്പുകഷണം നീക്കംചെയ്തത്. 15 സെന്റീമീറ്റര്‍ നീളമുള്ള അമ്പിന്റെ കഷണമാണ് തുളച്ച് കയറിയത്.
തോളെല്ലിലൂടെ തുളച്ചുകയറിയ അമ്പ് കഴുത്തിനും ശ്വാസകോശത്തിനും പരിക്കേല്‍പ്പിച്ചു. തലച്ചോറിലേയ്ക്ക് രക്തമെത്തിക്കുന്ന ധമനിയെയും ബാധിച്ചു. തോളില്‍ അമ്പ് തറച്ച് ഒരു ദിവസത്തിനു ശേഷമാണ് അത് നീക്കംചെയ്യാനായത്.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയില്‍ സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നിയന്ത്രണത്തിലുള്ള ദക്ഷാദേവി രാസിവാസിയ കോളേജിലെ പരിശീലനകേന്ദ്രത്തില്‍ വെച്ച് ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
ആണ്‍കുട്ടികളില്‍ ഒരാള്‍ തൊടുത്ത അമ്പാണ് അബദ്ധത്തില്‍ ശിവാംഗിനിയുടെ തോളില്‍ തറച്ചുകയറിയത്. പിന്നീട് വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ ദിബ്രുഗഡിലെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അമ്പ് നീക്കം ചെയ്യാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ വ്യാഴഴ്ച രാത്രിയില്‍ വ്യോമമാര്‍ഗം കുട്ടിയെ ന്യൂഡല്‍ഹി എയിംസിലേയ്ക്കു മാറ്റി.
English Summary: Pierced arrow removed from 12-year old archer’s shoulder.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.